2012 ജനുവരി 31, ചൊവ്വാഴ്ച

***********ഒരു ദുന്യതയില്ലാ കഥ***********

പ്രിയമുള്ളവരേ...,
          അല്‍പ്പം വൈകിയാണെങ്കിലും ഞാനും ബ്ലോഗുകളുടെ ലോകത്തേക്ക് എന്റെ ആദ്യ ചുവടുകള്‍വെക്കുകയാണ്.. ഇതെന്റെ ആദ്യ ബ്ലോഗ്‌ ആണ്.എന്തെഴുതണം എന്നുള്ള ചിന്ത എന്നെ കഴിഞ്ഞ മൂന്നാഴ്ചകള്‍ ആയി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മൂന്നാഴ്ച സമയം എടുത്തെങ്കിലും ഒടുവില്‍ വിഷയദാരിദ്ര്യം എന്ന പ്രഹെളികയില്‍ പെട്ട് വഴിയറിയാതെ ഉഴലുകയാണ് ഞാന്‍ എന്ന തിരിച്ചറിവിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. പക്ഷെ പിന്മാറുവാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു..(ഹും.. കണ്ട അണ്ടനും അടകോടനും ഒക്കെ ബ്ലോഗ്‌ എഴുതുന്ന ഈ കാലത്ത് ഞാന്‍ മാത്രം എന്തിനു മാറി നില്‍ക്കണം.. പിന്നേ.. എന്‍റെ പട്ടി മാറി നിക്കും..)
          അങ്ങനെ എന്‍റെ ആദ്യ ബ്ലോഗിന് എന്‍റെ കടുത്ത വിഷയദാരിദ്ര്യം തന്നെ വിഷയമാക്കാന്‍ ഞാന്‍ തീരുമാനിച്ചു.. ഹോ.. എന്താല്ലേ ചങ്കൂറ്റം..!!
ഒരു പക്ഷെ ലോക ചരിത്രത്തില്‍ ആദ്യമായി വിഷയദാരിദ്ര്യത്തെ തന്നെ വിഷയമാക്കുന്ന ബ്ലോഗര്‍ എന്ന പദവിയും  എനിക്ക്തന്നെ ലഭിച്ചേക്കാം.. ആര് കണ്ടു..
        ''ബ്ലോഗ്‌ എഴുതാന്‍ എനിക്കെന്നും പ്രചോദനമായി നിന്ന മഹാനായ ബ്ലോഗ്ഗര്‍ ബെര്‍ലിതോമസ് എന്ന  ബെര്‍ലിചായന് ആദ്യമേ തന്നെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞുകൊള്ളട്ടെ'' എന്നൊന്നും ജാഡ പറയാന്‍ എന്നെക്കിട്ടില്ല..
           ബ്ലോഗിങ്ങിലേക്ക് എന്നെ കൈ പിടിച്ചു നടത്തിയ നല്ലവരും ബ്ലോഗര്‍മാരും സര്‍വ്വോപരി  പമ്പരവിഡ്ഢികളുമായ  എന്‍റെ കൂട്ടുകാരായ പോണി ബ്ലോഗ്‌ പോപ്പി, പടാര്‍ ബ്ലോഗ്‌ റിജോ, തട്ടുകട ബ്ലോഗ്‌ ജിക്കുമോന്‍., മന്ദാര പുഷ്പങ്ങള്‍ സാഗര്‍ കോട്ടപ്പുറം, അന്തര്‍മുഖപന്തുവരാളി കുമാരേട്ടന്‍ പൂഞ്ഞാര്‍, ഷാഡോ മാന്‍ ബ്ലോഗ്‌ അരുണ്‍ അശോക്‌, പിന്നെ നമ്മടെ ഉണ്ണിമായ ഗോപന്‍, എന്‍റെ വര ബ്ലോഗ്‌ നൗഷാദ്‌  അകമ്പാടം എന്നിവര്‍ക്ക് ഞാന്‍ നന്ദിയുടെ  വാടാമലരുകളും (നന്ദി..പിന്നേ കോപ്പാ..) ക്രുതജ്ഞതയുടെ പൂച്ചെണ്ടുകളും, ഈ ബ്ലോഗ്‌ മൂലം എനിക്കുണ്ടാകാന്‍ സാധ്യതയുള്ള നാണക്കേടിന്റെ വിഹിതവും പിന്നെ രണ്ടു രാധാസും സമര്‍പ്പിച്ചു കൊണ്ട് എന്‍റെ കഥ ഞാന്‍ തുടങ്ങട്ടെ..

                  *********************ഒരു ദുന്യതയില്ലാ കഥ***********************

       വായനക്കാരേ....(എന്തോയെന്നു  വിളി കേള്‍ക്കടാ/കേള്‍ക്കടീ)

       ദുന്യതയില്ലെങ്കില്‍ പിന്നേ ഇവന്‍ എന്നാ **** കാണാനാ ഈ പണിക്ക് ഇറങ്ങിയെക്കുന്നത്, ഈ നേരത്തിനു ഇവന് പോയി നാല് തെങ്ങിന്റെ മൂട് കിളച്ചുകൂടെ എന്ന് നിങ്ങള്‍ മനസ്സില്‍ വിചാരിച്ചേക്കാം.. അങ്ങനെ വിചാരിക്കുന്ന  മാന്യവായനക്കാര്‍ക്ക് മാത്രമായുള്ള തെറിയാണ് കഥയുടെ ടൈറ്റിലൈന് ഇടതു വശത്തും വലതുവശത്തുമായി ഞാന്‍ നക്ഷത്രരൂപേണ എഴുതിയിരിക്കുന്നത്..
ഞാനാരാ മോന്‍....?      

    ശരി..ഇനി കഥയിലേക്ക് വരാം.. കഥയെക്കുറിച്ച് പറഞ്ഞാല്‍ ഈ കഥയില്‍ ചോദ്യവും ഇല്ല.. ഉത്തരവും ഇല്ല... ഇനി, അങ്ങനെ എന്തെങ്ങിലും ഒക്കെ ഉണ്ടെങ്കിലെ ഒരു ഗുമ്മുള്ളൂ എന്നു ചിന്തിക്കുന്ന  യാഥാസ്ഥിതികരായ വായനക്കാര്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും  ഉണ്ടാക്കാന്‍  ഉള്ള സ്വാതന്ത്ര്യം ഞാന്‍ തന്നിരിക്കുന്നു.. കോടിക്കണക്കിനു രൂപ ചിലവാക്കി ഇങ്ങനെയൊരു ബ്ലോഗ്‌ ഉണ്ടാക്കാന്‍ പറ്റുമെങ്കില്‍ ഇനി വായനക്കാരന് ഒരല്‍പം സ്വാതന്ത്ര്യം തരാനാണോ ബുദ്ധിമുട്ട്.. ഹെന്താല്ലേ.. ഹോ.. ഭയങ്കരം തന്നെ..!!

   എന്നാപ്പിന്നെ കഥ പറഞ്ഞു തുടങ്ങാം..
 
             പണ്ട് പണ്ട് പണ്ട്..... ഏയ്‌ അത്രയ്ക്ക് പണ്ടൊന്നും അല്ല.. എന്നാലും കുറച്ചു പണ്ടാണ്..അല്ലെ? ആണോ? അത് ഉറപ്പിക്കാന്‍ വരട്ടെ.. അതിനു മുന്‍പ് ഈ കഥ നടക്കുന്നത് എവിടെയാണ് എന്ന് നോക്കാം..

              ഈ കഥ നടക്കുന്നത് ഭൂമിയില്‍ അല്ല.. സ്വര്‍ഗ്ഗത്തിലും അല്ല.. നരകത്തില്‍ ആല്ല.. പാതാളത്തിലും അല്ല... നാസാക്കാരുടെ അറിവിലേക്കായി പറയുകയാണ്‌, ഇത് നടക്കുന്നത് ചൊവ്വയിലും, ചന്ദ്രനിലും ഒന്നും അല്ല..

               പിന്നെ നിന്‍റെ കഥ നടക്കുന്നത് ഏതു ****ലാടാ എന്ന് നീയൊക്കെ മനസ്സില്‍ പറയുന്നത് എനിക്ക് കേള്‍ക്കാം..ഞാന്‍ നേരത്തെ പറഞ്ഞ 'നക്ഷത്രങ്ങള്‍' ഓര്‍മയുണ്ടല്ലോ?

         ഈ കഥ നടക്കുന്നത് ഏതാണ്ട് ആയിരത്തി തൊള്ളായിരത്തി.... അല്ലെ വേണ്ട...
കാലങ്ങളെയെല്ലാം അതിജീവിക്കാന്‍ പോകുന്ന, കാലമുള്ള കാലം വരെ നിലനില്‍ക്കാന്‍ പോകുന്ന ഒരു കഥക്കെന്തിനാണ് കാലം...?

     അതെ ഈ കഥ ഇങ്ങനെ കടല്‍ പോലെ, ആകാശം പോലെ പരന്നിങ്ങനെ കിടക്കുകയാണ്.. കാറ്റുപോലെ, മേഘങ്ങള്‍ പോലെ പറന്നങ്ങനെ നടക്കുകയാണ്..

           അതിനി ഞാന്‍ എന്നാ എഴുതാനാ.. ഹും.. അവനൊക്കെ കഥ കേക്കാന്‍  വന്നെക്കുന്നു.. കഥ വായിക്കാന്‍ നടക്കുന്ന നേരത്ത് പോയിരുന്നു നാലക്ഷരം പഠിക്കാന്‍ നോക്ക്..നിനക്കൊക്കെ കഥ പറഞ്ഞു തരല്‍ അല്ലെ എന്‍റെ പണി...!!
അല്ല പിന്നെ..
               
                         ***************നന്ദി വായനക്കാരെ നന്ദി ********************
(ദേ ഈ മോളീക്കെടക്കുന്ന നക്ഷത്രം ഒന്നും തെറിയല്ല കേട്ടോ..അതെല്ലാം നന്ദിയുടെ നിറമലരുകളാ..)

14 അഭിപ്രായങ്ങൾ:

  1. അങ്ങനെ ബെന്മോനും ബ്ലോഗു ...ഇനി വാരാന്‍ പോന ഗുമ്മു നിറഞ്ഞ ബ്ലോഗ്‌ യാത്രക്ക് എന്റെ എല്ലാ വിധ ഭാവുകങ്ങളും
    എന്നൊക്കെ പറയണമെന്കില്‍ ഞാന്‍ വല്ല പാലാക്കാരനും ആയിരിക്കണം.വല്ലോം നാലക്ഷരം പഠിച്ചിട്ട് തൊഴിലെടുക്കാന്‍ പോടാ

    മറുപടിഇല്ലാതാക്കൂ
  2. ബെന്മോന് കുമാരേട്ടന്റെയും വിനു സാറിന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍ ...ഓരോ പോസ്റ്റ്‌ കഴിയുന്തോറും പടി പടിയായി ധുന്യത വന്നു ഈ ബ്ലോഗിനെ മൂടട്ടെ ...ധുന്യത ചീഞ്ഞു വളം ആയി ഈ ബ്ലോഗ്‌ ഒരു വടവൃക്ഷം ആയി മാറുമ്പോള്‍ കമന്റും ലൈക്കും കായും പൂവും ആയി പൂത്തു വിടരട്ടെ എന്നും കുമാറേട്ടന്‍ ആശംസിക്കുന്നു ...എഴുത്തിലെ ശൈലി കുമാരേട്ടന് ഒത്തിരി ഇഷ്ടായി ...

    മറുപടിഇല്ലാതാക്കൂ
  3. ഐഡീൽ മനസ്സിലേ ധ്യുംന്യത കിളിക്കൂ എന്നൊന്നൊമില്ല...ധ്യുംന്യതയുടെ അലകൾ മനസ്സിൽ തിരയിളക്കുമ്പോൾ നിർത്താതെ എഴുതുക..ധ്യുംന്യത പോയി എന്ന് തോന്നിയാൽ പിന്നെ എഴുത്തു തുടരരുത്.....ഒരൊറ്റ മണിക്കൂർ കൊണ്ടൊക്കെ ഒരു ഹിറ്റ് പോസ്റ്റ് ഉണ്ടാക്കാനാകും...ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  4. എന്ത്..?വിശ്വ വിഖ്യാദ ബ്ലോഗര്‍ പോപ്പിയും കമന്റുകളുടെ ഉസ്താദ്‌ കുമാരേട്ടനും ബ്ലോഗിങ്ങിലെ നവ വസന്തം(ഉവ്വേ)അരുണ്‍ അശോകും ഒക്കെ കമന്റ് എഴുതാന്‍ മാത്രം ഭീകരം ആണോ എന്റെ ഈ ചെറിയ അര്‍മാദം..

    മറുപടിഇല്ലാതാക്കൂ
  5. @@
    മര്യാദയ്ക്ക് മടിയൊക്കെ മാറ്റി വല്ലോം പോസ്റ്റി ബൂലോകമൂലയില്‍ കഴിഞ്ഞാ തനിക്ക് കൊള്ളാം.
    ഇല്ലേല്‍ കണ്ണൂരാന് കൊള്ളും!


    (ആശംസകള്‍ - ഇനിയും വരാം)

    **

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി കണ്ണൂരാന്‍.....,,എന്റെ ബ്ലോഗ്‌ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..

      ഇല്ലാതാക്കൂ
  6. എന്താ ഈ ദുന്യത എന്നു വെച്ചാല്? അങ്ങിനെ ഒരു വാക്കുണ്ടൊ മലയാളത്തില്? ഒന്നു വിശദമാക്കാമോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദുന്യത എന്ന് വെച്ചാല്‍ ഇപ്പൊ എന്താ പറയ്യ.. ഈ വാക്ക് മലയാളത്തില്‍ പണ്ട് ഇല്ലാതിരുന്ന ഒന്നാണ്.. ഈയിടെ കണ്ടുപിടിച്ചതാ.. ദുന്യതാ എന്ന് വെച്ചാല്‍ 'ഗുമ്മ്' എന്ന് അര്‍ഥം വരും എന്ന് ചില ഭാഷ വിവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു..

      ഇല്ലാതാക്കൂ
  7. ധ്യൂനതയുടെ അര്‍ത്ഥം അറിയാത്തവര്‍ക്ക് അത് മനസിലാകി കൊടുക്കണം ബെന്‍.. all de best dear.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ലോഗ്‌ വായിച്ചതിനു ഒത്തിരി നന്ദി.. ദുന്യത എന്ന് പറഞ്ഞാല്‍ 'ഗുമ്മ്'എന്ന് അര്‍ഥം വരും.. ഗുമ്മു എന്ന് പറഞ്ഞാല്‍ ഇപ്പൊ എന്നതാ പറയുക..

      ഇല്ലാതാക്കൂ
  8. ധുംന്യത അത് ഇല്ലാതെ എന്ത്.. എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട് ബെന്‍ മോനെ ഉണ്ടാക്കിയിരിക്കുന്നത് ദുംന്യത കൊണ്ടാന്പോ എന്ന്.. ദുംന്യം ധുംന്യേന ശാന്തി ദുംന്യത കുട്ടാ..

    മറുപടിഇല്ലാതാക്കൂ
  9. നന്നായിരിക്കുന്നു ആശംസകള്‍ ആട്ടെ സത്യത്തില്‍ ഈ ധൂന്യത എന്നാല്‍ എന്താണ് ഈയിടെയായി പലയിടത്തും അത് കേള്‍ക്കുന്നു. ഇനി ബെന്നിന്റെ എന്തെങ്കിലും രോഗം ആണെങ്കില്‍ എന്നോട് സദയം ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ
  10. ഇപ്പോൾ ആർക്കും ഒരു ദുന്യത ഇല്ല... lockdown അല്ലെ... ദുന്യതയുടെ അർത്ഥം എന്ന് വെച്ചാൽ ഒരു സുഖം ഇല്ല.. ഒരു രസം ഇല്ല... അല്ലെ ബെൻമോനെ...

    മറുപടിഇല്ലാതാക്കൂ