2012 ഫെബ്രുവരി 1, ബുധനാഴ്‌ച

എന്നിലെ ഞാനും പിന്നെ ഞാനും...


         
        എനിക്കുള്ളില്‍ ഇരുന്ന് എന്നിലെ ഞാന്‍ നിര്‍ത്താതെ കരയുകയായിരുന്നു..        വിങ്ങി വിങ്ങി കരയുകയായിരുന്നു..
      അപ്പോള്‍ എന്നിലെ എന്നോട് ഞാന്‍ കാരണം ചോദിച്ചു..

       എന്നിലെ ഞാന്‍ എന്നോട് വിതുംപിക്കൊണ്ട് പറഞ്ഞു.. ''നിന്‍റെ എല്ലാമെല്ലാമായ       അവള്‍ നിന്നിലെ എന്നില്‍ നിന്നും ഇറങ്ങിപ്പോയി'' എന്ന്..
           
         എന്നിലെ ഞാന്‍ എന്നോട് എന്തോ മറച്ചു വെക്കുന്നുണ്ടോ? അതോ എന്നിലെ എന്നെ എനിക്ക് പണ്ടേയുള്ള വിശ്വാസക്കുറവ് എന്നില്‍ വെറുതെ സംശയം ജനിപ്പിക്കുന്നതാണോ?

           അവളെ ഞാന്‍ എത്ര ആഴത്തിലാണ് എന്നിലെ എന്നില്‍ നട്ടുവച്ചിരുന്നത്..!! എന്തിനു അവള്‍ എന്നോട് ഒരു വാക്ക് പറയാതെ എന്നിലെ എന്നില്‍ നിന്നും ഇറങ്ങിപ്പോയി.. ഇനി മുതല്‍, ഈ നിമിഷം മുതല്‍ എന്നിലെ എന്നില്‍ അവള്‍ ഇല്ല എന്ന സത്യം എന്നിലെ എന്നെക്കാള്‍ക്കൂടുതല്‍ എന്നെയാണ് ഇന്ന് ഏകാനാക്കുന്നത്..കാരണം എന്നിലെ എനിക്ക് ഞാന്‍ ഉണ്ടല്ലോ..

                                               പക്ഷെ എനിക്ക് ആരുണ്ട്‌....?
എന്തികൊണ്ടാണ് എന്നെ ഇഷ്ടപ്പെട്ട അവള്‍ക്കു എന്നിലെ എന്നെ ഇഷ്ടപ്പെടാന്‍ കഴിയാതിരുന്നത്..?
     
                   എന്നിലെ എന്നെക്കാള്‍ കൂടുതല്‍ അവളെ ഞാന്‍ സ്നേഹിച്ചിരുന്നല്ലോ? ഒരു പക്ഷെ എനിക്ക് അവളോടുള്ള സ്നേഹം എന്നിലെ എന്നെ അസൂയാലു ആക്കിയിരിക്കണം.. അവള്‍ വന്നു എന്‍റെ സ്നേഹവും സമയവും ചിന്തകളും എല്ലാം കവര്‍ന്നുകൊണ്ട് പോകുന്നതിനു മുന്‍പുള്ള എന്‍റെ വസന്തങ്ങള്‍ എല്ലാം ഞാന്‍ എന്നിലെ എനിക്കായ് മാത്രം ചിലവാക്കിയിരുന്നു.. എന്‍റെ മഴക്കാലങ്ങള്‍ എല്ലാം എന്നിലെ എനിക്കായ് ഞാന്‍ ഒരുക്കിയ മുന്തിരിത്തോപ്പുകള്‍ക്കായി ഞാന്‍ മാറ്റിവെച്ചിരുന്നു..

                ആരോരും അറിയാതെ  എങ്ങു നിന്നോ വന്നവളേ കാക്കുവാന്‍ ഞാന്‍  എന്നിലെ എന്നെ കാവല്‍ ഏല്‍പ്പിച്ചതും എന്‍റെ ചിന്തകള്‍ കവരുവാന്‍ അനുവദിച്ചതും എന്നിലെ എന്നെ അസൂയാലുവാക്കിയത് ഞാന്‍ പോലും അറിഞ്ഞില്ലല്ലോ..

            എന്നിലെ എനിക്കായി ഞാന്‍  നട്ട മുന്തിരിത്തോട്ടത്തില്‍ അവള്‍ ഊഞ്ഞാല്‍ കെട്ടിയതും എന്നിലെ ഞാന്‍ ഉണരുന്നതിനു മുന്‍പേ അവള്‍ ഞാന്‍ വളര്‍ത്തിയ നിശാഗന്ധിപ്പൂക്കള്‍ അടര്‍ത്തി മുടിയില്‍ ചൂടിയതും എന്നിലെ എന്നെ ദുഖിപ്പിച്ചിരിക്കണം..

          അപ്പോള്‍ എന്നിലെ ഞാന്‍ തന്നെയാണോ എന്നില്‍ നിന്നും അവളെ ഇറക്കി വിട്ടത്.. ? എന്നിലെ  ഞാന്‍ അവളെക്കാള്‍  കൂടുതല്‍ എന്നെ സ്നേഹിചിരുന്നുവോ?

         എന്നിലെ എന്നെക്കുറിച്ചും അവളെക്കുറിച്ചും അവള്‍ എന്നില്‍ നട്ടുവെച്ച  നീലച്ചടയന്റെ തണലില്‍ ഇരുന്നു ഞാന്‍ ആലോചിച്ചു.. എല്ലാത്തിനും കാരണം എന്നിലെ എന്‍റെ സ്വാര്‍ഥതയാണ്.. എന്നിലെ ഞാന്‍ എനിക്ക് നഷ്ട്ടപ്പെട്ടാല്‍ ഞാന്‍ ഇത്രയധികം ദുഖിക്കുമായിരുന്നില്ല.. അവളെ ഞാന്‍ എന്നിലെ എന്നേക്കാള്‍  കൂടുതല്‍ സ്നേഹിച്ചിരുന്നു.. അവള്‍ ഇല്ലാത്ത എനിക്ക് ഇനി എന്തിനാണ് എന്നിലെ ഞാന്‍....?

         പിന്നെ ഞാന്‍  മറ്റൊന്നും ആലോചിച്ചില്ല....എന്നിലെ എനിക്കായി ഞാന്‍ നട്ട മുന്തിരിത്തോപ്പിലെ കളകള്‍ വെട്ടുവാന്‍ ഞാന്‍ ഞാന്‍ രാകി മിനുക്കിയ എന്‍റെ കത്തികൊണ്ട് എന്നിലെ എന്‍റെ കഴുത്ത് ഞാന്‍ ചിരിച്ചുകൊണ്ട് മുറിച്ചു.. കൊരവള്ളിമുറിഞ്ഞു ചീറ്റിത്തെറിച്ച രക്തത്തുള്ളികള്‍ അവള്‍ എനിക്കായി നട്ട നീലച്ചടയന്റെ ചുവട്ടില്‍ ഞാന്‍ ഒഴിച്ചു....